"ജലസ്രോതസ്സ് സംരക്ഷണ പരിപാടിക്ക് തുടക്കമായി"
പേരാമ്പ്ര: നൊച്ചാട് എ.എം.എൽ.പി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല സംരക്ഷണ യജ്ഞo സംഘടിപ്പിച്ചു. സ്കൂളിന് സമീപത്തെ പൊതുകുളം PTA കമ്മിറ്റിയുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ശുചീകരിച്ചു.
വാർഡ് മെമ്പർ ശ്രീ.സനില ചെറുവറ്റ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹൈറുന്നിസ അധ്യക്ഷത വഹിച്ചു. H.M ഷൈലജ.ഇ.കെ സ്വാഗതവും, എ.കെ.അസ്മ നന്ദിയും പറഞ്ഞു. സീഡ് കോ- ഓഡിനേറ്റർമാരായ എൻ.റിയാസ്, ടി.അബ്ദുള്ള വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് സഹൽ, സിനദിൻ സിനാൻ, റൈഫാ മെഹറിൻ എന്നിവർ നേതൃത്വം നൽകി.
July 29
12:53
2017