തൊടുപുഴ ഗവ.ഹൈസ്കൂളിൽ കൃഷി വകുപ്പിന്റെ "ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി " തുടങ്ങി
തൊടുപുഴ:
തൊടുപുഴ
ഗവ.ഹൈസ്കൂളിൽ കൃഷി വകുപ്പിന്റെ "ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി "
തുടങ്ങി. ഇതിന്റെ ഭാഗമായി മുന്നൂറോളം ഗ്രോ ബാഗുകളിൽ വിവിധയിനം പച്ചക്കറി
വിത്തുകൾ നട്ടു. നടീൽ ഉത്ഘാടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ റ്റി.കെ
സുധാകരൻ നായർ നിർവ്വഹിച്ചു. കുട്ടികൾ വീടുകളിലും പച്ചക്കറി കൃഷി
ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും
അദ്ദേഹം നിർവ്വഹിച്ചു.
എച്ച്.എസ്.എസ്
പ്രിൻസിപ്പൽ യു.എൻ പ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.എം
ഫിലിപ്പച്ചൻ, ഉഷാകുമാരി കെ.കെ, ബോബി തെരേസ് ജോർജ് കനകമ്മ കെ.കെ, രാജേഷ്
എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ റ്റി.വി അബ്ദുൾ ഖാദർ സ്വാഗതവും, പി.എൻ
സന്തോഷ് നന്ദിയും പറഞ്ഞു.
July 29
12:53
2017