വഴിക്കടവിലെ സ്‌കൂളുകളില്‍ നാട്ടുമാവിന്‍തൈകള്‍ വിതരണംചെയ്തു
എടക്കര: വഴിക്കടവിലെ അക്ഷരമുറ്റങ്ങളില്‍ ഇനി 'സീഡി'ന്റെ നാട്ടുമാവിന്‍തൈകള്‍ വളരും. ജൈവവൈവിധ്യദിനത്തിന്റെ ഭാഗമായി നാരോക്കാവ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നാട്ടുമാവിന്‍തൈകള്‍ വിതരണം ചെയ്യുന്നത്. സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ തൈകള്‍ വളര്‍ത്തിയെടുത്തത്.
തണ്ണിക്കടവ് സ്‌കൂളില്‍നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം അനിത ബിജു പ്രഥമാധ്യാപിക റോസമ്മയ്ക്ക് തൈ നല്‍കി ഉദ്ഘാടനംചെയ്തു. നാരോക്കാവ് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പത്മകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, വാര്‍ഡംഗം വി.പി. റസിയ, ബിനോ വി. ഇഞ്ചപ്പാറ, വി.എം. നിഖില്‍, പി.കെ. രാജശ്രി, സരിന്‍, അഭിഷേക്, ഷിബില്‍, അജീഷ്, അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
July 29
12:53
2017