നാട്ടുമാവിൻതൈകൾ വിതരണം ചെയ്തു.
തൊടുപുഴ:
നാട്ടുമാവുകളെ സംരക്ഷിക്കുന്നതിനായി മാതൃഭൂമി സീഡ് നടപ്പാക്കുന്ന " നാട്ടു മാഞ്ചോട്ടിൽ " പദ്ധതിയുടെ ഭാഗമായി
സൗജന്യ നാട്ടുമാവിൻതൈകൾ വിതരണം ചെയ്തു. തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങ് പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം
ചെയ്തു.
വിവിധയിനം നാട്ടുമാവുകൾ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു, ഇന്ന് ഇതിൽ പലതും നഷ്ടപ്പെട്ടു. നാട്ടു
മാവുകൾ
നട്ടുപിടിപ്പിച്ച് സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിന്റെ
പ്രാധാന്യത്തെപ്പറ്റി കുട്ടികളെ അദ്ദേഹം ഓർമിപ്പിച്ചു.
നട്ടുമാഞ്ചോട്ടിൽ
പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച വിവിധയിനം
നാട്ടുമാങ്ങകൾ തൊടുപുഴ മാതൃഭൂമി ഓഫീസിൽ മുളപ്പിച്ചു. ഈ തൈകളാണ് വിതരണം
ചെയ്തത്.വിമല പബ്ബിക് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച നാട്ടുമാവിൻ
തൈകളും വിതരണം ചെയ്തു.വിവിധയിനത്തിൽപ്പെട്ട നൂറോളം നാട്ടുമാവിൻ തൈകളാണ്
വിതരണം ചെയ്തത്.
വിമല
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഡയറക്ടർ
സിസ്റ്റർ.ഡിവോഷ്യ, മാതൃഭൂമി സെയിൽസ് ഓർഗനൈസർ ഷാജൻ എൻ.കെ, പി.ടി.എ
ടോം.ജെ.കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു. അഗ്ന ബിജോ സ്വാഗതവും, കൃപ തെരേസ
ജേക്കബ് നന്ദിയും പറഞ്ഞു.
July 29
12:53
2017