പഴയവിടുതി ഗവ. സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പു തുടങ്ങി......
രാജാക്കാട്: ഹൈറേഞ്ചിലെ ഹരിത വിദ്യാലയമായ പഴയവിടുതി ഗവ.യു.പി.സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. സ്‌കൂളില്‍ ഈ വര്‍ഷം നടത്തിയ ബീന്‍സ് കൃഷിയുടെ ആദ്യ വിളവെടുപ്പാണ് നടന്നത്. | |
വിളവെടുപ്പിന് ഹെഡ്മാസ്റ്റര്‍ ജോയി ആന്‍ഡ്രൂസ്, വാര്‍ഡ് മെമ്പര്‍ പ്രിന്‍സ് മാത്യു, പി.ടി.എ.പ്രസിഡന്റ് കെ.കെ.മനോജ്, വൈസ് പ്രസിഡന്റ് ആഷ സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ ഓരോ ദിവസത്തെയും ഉച്ചഭക്ഷണത്തിന് ആവശ്യമായ അളവിലാണ് പച്ചക്കറികള്‍ വിളവെടുക്കുന്നത്. |
July 31
12:53
2017