ജി.വി.എച്ച്. എസ്. എസ്. കടമക്കുടിയിൽ പ്രകൃതിസംരക്ഷണദിനം ആചരിച്ചു
ജി.വി.എച്ച്. എസ്. എസ്. കടമക്കുടിയിൽ വെള്ളിയാഴ്ച പ്രകൃതിസംരക്ഷണദിനം ആചരിച്ചു. വിരമിച്ച അധ്യാപികയായ ശ്രീമതി മണി പ്രതീകാത്മകമായി ഇലകളിൽ വച്ച ഭൂമി കുഞ്ഞുങ്ങൾ ക്ക് കൈമാറിക്കൊണ്ടാണ് ദിനാചരണം ഉദ്ഘാടനം ചെയ്ത ത്. പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ വൃത്തിയായി ശേഖരിച്ച് വരുന്ന കുട്ടികൾ ക്ക് പ്രോത്സാഹനമായി തുണിസഞ്ചി നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. മുഴുവൻ കുട്ടികളും മഷിപ്പേന ഉപയോഗിക്കുന്ന തിന്റെ രണ്ടാം ഘട്ടമായി എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾ ക്കും മഷിപ്പേന നൽകി. സീഡ് പ്രതിനിധി രോഹിത് രാജ് ഊർജസം
രക്ഷണമാർഗങ്ങളെ കുറിച്ച് സംസാരിച്ചു. അധ്യാപകർ ബി.ആർ.സി. പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
July 31
12:53
2017