SEED News

ഇനിവരുന്ന തലമുറയ്ക്കായി ഉത്തരപ്പള്ളിയാര് ഒഴുകണം


സംരക്ഷണയാത്രയുമായി സീഡ് വിദ്യാര്ഥികള്   
 ഉത്തരപ്പള്ളിയാര് സംരക്ഷണയാത്ര ഹൗസിങ് ബോര്ഡ് ചെയര്മാന് പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂര്: ഉത്തരപ്പള്ളിയാര് പുനര്ജനിക്കാന് ജനകീയ കൂട്ടായ്മകള് ആവശ്യമെന്ന് മാതൃഭൂമി സീഡ് വിദ്യാര്ഥികള്.  ആറിനായി നാടുണരട്ടെ എന്ന ആഹ്വാനവുമായി കുട്ടികള് ബോധവത്കരണ യാത്ര നടത്തി. 
കല്യാത്ര ജങ്ഷനില്നിന്ന് തുടങ്ങിയ യാത്ര കോടുകുളഞ്ഞിയില് സമാപിച്ചപ്പോള് വിവിധ സ്ഥലങ്ങളില് നാട്ടുകാര് സ്വീകരണം നല്കി. ശീതളപാനീയങ്ങളും ലഘുഭക്ഷണവും പലസ്ഥലത്തും റോഡരികിലുള്ള വീട്ടുകാര് ഒരുക്കിയിരുന്നു.  
    'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന ഗാനം ആലപിച്ചും ബോധവത്കരണ പ്രസംഗങ്ങള് നടത്തിയുമാണ് യാത്ര മുന്നേറിയത്. സര്വേ നടപടികള് വേഗത്തിലാക്കാന് രാഷ്ട്രീയ പാര്ട്ടികളും സന്നദ്ധസംഘടനകളും രംഗത്തിറങ്ങണമെന്ന് അവര് ആവശ്യപ്പെട്ടു.
ആറിന്റെ വീണ്ടെടുപ്പ് എല്ലാവരുടെയും ആവശ്യമാണ്, ജലമുണ്ടെങ്കിലേ ജീവനുള്ളൂ എന്ന് കുട്ടികള് നാട്ടുകാരോട് പറഞ്ഞു. ബോധവത്കരണത്തിന് പ്രത്യേകമായി തയ്യാറാക്കിയ നോട്ടീസും വിതരണം ചെയ്തു.    
   ഹൗസിങ് ബോര്ഡ് ചെയര്മാനും പരിസ്ഥിതി പ്രവര്ത്തകനുമായ പി.പ്രസാദ് യാത്ര ഉദ്ഘാടനം ചെയ്തു. ഉത്തരപ്പള്ളിയാര് സര്വേ നടപടികള് വേഗത്തിലാക്കാന് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രിയെ പ്രത്യേകമായി കണ്ട് ആവശ്യം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. ആറിന്റെ വീണ്ടെടുപ്പിനായി കുട്ടികളുടെ പ്രയത്നം അഭിനന്ദനാര്ഹമാണെന്ന് അദ്ദേഹം പറഞ്ഞു.  
      യോഗത്തില് വെണ്മണി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാര് അധ്യക്ഷനായി. സര്വേ നടപടികള്ക്ക് തൊഴിലുറപ്പു തൊഴിലാളികളെ അനുവദിക്കാന് സാധിക്കുമോ എന്ന് പരിശോധിക്കാമെന്ന് കുട്ടികള്ക്ക് അദ്ദേഹം വാക്കു നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.കൃഷ്ണകുമാര്, എം.സി.അംബികാകുമാരി, വി.എസ്.ഉണ്ണികൃഷ്ണപിള്ള, വി.എസ്. ഗോപാലകൃഷ്ണന്, പി.കൃഷ്ണകുമാര്, രമ്യാഗോപന് തുടങ്ങിയവര് പ്രസംഗിച്ചു. സീഡ് കോ-ഓര്ഡിനേറ്റര് ആര്.രാജേഷ് നേതൃത്വം നല്കി.   

August 01
12:53 2017

Write a Comment

Related News