SEED News

വൃക്ഷമുത്തശ്ശിക്ക് കട്ടികളുടെ സ്നേഹാദരം

നരിക്കുനി:പാലങ്ങാട് എം. ഇ.എസ്. സെൻട്രൽ സ്കൂൾ വിദ്യാർഥികൾ വട്ടോളി പൂനൂർ റോഡിൽ 100 വർഷം പിന്നിട്ട ഈട്ടി വൃക്ഷമുത്തശ്ശിയെ ആദരിച്ചു. മരച്ചുവട്ടി ലൊത്തുചേർന്ന് കുട്ടികൾ പ്രതിജ്ഞയുമെടുത്തു. പ്രകൃതിസംരക്ഷണ സന്ദേശയാത്രയുമായാണ് കുട്ടികജെത്തിയത്. സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറ് സഹകരണത്തോടെ വൃക്ഷദിനത്തിൻറയും ലോക പ്രകൃതി സംരക്ഷ ണ ദിനത്തിന്റെയും ഭാഗമായായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൃക്ഷെത്തെകൾ പ്രകൃതിയുടെ ശ്വാസകോശമാണെന്നും പുഴകൾ രക്തധമനികളാണെന്നും പ്രകൃതിയെ പച്ചപ്പോടെയും ജീവനോടെയും ഇനി വരുന്ന തലമുറയ്ക്ക് കൈമാറുമെന്നും വികസനത്തിന്റെ പേരുപറഞ്ഞ് പ്രകൃതിയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അവർ പ്രതിജ്ഞയെടുത്തു. വൃക്ഷത്തെകൾ വെച്ചുപിടിപ്പിച്ച് അവസംരക്ഷിക്കുമെന്നും ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന പ്രതിജ്ഞയൊടെ കുട്ടികൾ വൃക്കത്തെകൾനട്ടു.
പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ ടി.കെ. ബിത്, അധ്യാപകരായ രസ്ന, രഹ്ന,വി.പി. ബാബു, ഷിഹാദ് എന്നിവർ നേതൃത്വം നൽകി.

August 01
12:53 2017

Write a Comment

Related News