reporter News

പച്ചക്കറി വിത്തുകൾ പ്ലാസ്റ്റിക് കവറുകളിൽ വേണ്ട

ചേർപ്പ് സി .എൻ.എൻ. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കവറുകളിൽ ലഭിച്ച പച്ചക്കറി വിത്തുകൾ കടലാസ്സിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറുകൾ പുനരുപയോഗത്തിനായി ശേഖരിക്കുന്നു.


ചേർപ്പ് : പച്ചക്കറി വിത്തുകൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിയുന്നതിനു ബദൽ സംവിധാനം തിരയുകയാണ് ചേർപ്പ് സി .എൻ.എൻ. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ.വിദ്യാലയത്തിൽ ആറു വർഷമായി പ്ലാസ്റ്റിക്കിനെതിരായുള്ള ബോധവത്കരണ പരിപാടികൾ നടന്നു വരുന്നു.വിദ്യാർത്ഥികളുടെ വീടുകളിലെ പാൽ കവർ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് കവറുകൾ ക്ലീൻ ചെയ്തു മാസം തോറും പി.ടി.എ യുടെ നേതൃത്വത്തിൽ പുനരുപയോഗത്തിനു എത്തിക്കുന്നുണ്ട്,തുണിയിൽ പ്രിന്റ് ചെയ്ത ബാനറുകൾ മാത്രമാണ് സ്കൂളിൽ ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് കവറുകളിൽ ലഭിച്ച പച്ചക്കറി വിത്തുകൾ കടലാസ്സിൽ പൊതിഞ്ഞു കവറുകൾ പുനരുപയോഗത്തിന് സ്കൂളിൽ ശേഖരിച്ചിട്ടുണ്ട്.സ്കൂളുകളിൽ വിതരണം ചെയ്യുന്ന പാൽ,പച്ചക്കറി കവറുകൾക്ക് പകരം ഒരു ബദൽ സംവിധാനം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ കൃഷി മന്ത്രിക്ക് കത്തയച്ചു.

  വേദിക വിജയകുമാർ,സീഡ് റിപ്പോർട്ടർ,സി .എൻ.എൻ. ജി.എൽ.പി.എസ് ,ചേർപ്പ് 

August 04
12:53 2017

Write a Comment