SEED News

ഹിരോഷിമദിനത്തില്‍ സ്‌നേഹദീപവുമായി പാലക്കാത്തകിടി സ്‌കൂള്‍ സീഡ് സംഘം

മല്ലപ്പള്ളി: ലോക സമാധാനത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തു ആണവായുധങ്ങള്‍ മാനവ നന്മയെക്കരുതി ഉപേക്ഷിക്കണമൊവശ്യപ്പെ'് കുന്താനം പാലക്കാത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂള്‍ 'മാതൃഭൂമി' സീഡ് യൂണിറ്റ്  ഹിരോഷിമദിനം ആചരിച്ചു. കലാപ കാലുഷ്യങ്ങളുടെ ഇരുളില്‍ ഒരു കൈത്തിരിയുടെ വെളിച്ചമെങ്കിലും പകരാന്, കുരുുകള്‍ കത്തിച്ച മെഴുകുതിരികളേന്തി. 1945 ഓഗസ്റ്റ് ആറിന് ജീവന്‍ ബലിയര്‍പ്പിച്ച ഒരലക്ഷത്തിലധികം മനുഷ്യരുടെ സ്മരണയില്‍ അവര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.     ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും വാഴൂര്‍ സെന്റ് പോള്‍സ് സ്‌കൂള്‍ പ്രഥമാധ്യാപികയുമായ സൂസന്‍ ഐസക് സമാധാനസന്ദേശം നല്‍കി ദിനാചരണം ഉദ്ഘാടനം ചെയ്തു. സീഡ് സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ എസ്.ആവണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ബി.സുനിലാദേവി, ജില്ലാപഞ്ചായത്ത് അംഗം എസ്.വി.സുബിന്‍, പി.ടി.എ. പ്രസിഡന്റ് വി.ജ്യോതിഷ് ബാബു, അംഗങ്ങളായ ജ്യോതി, പ്രമീള സുരേഷ്, ശ്രീരഞ്ജിനി, കൊച്ചുമോള്‍ എിവര്‍ പ്രസംഗിച്ചു.



August 08
12:53 2017

Write a Comment