SEED News

എൻ എസ് എസും സീഡ് അംഗങ്ങളും മാവിൻതൈ നട്ടുപിടിപ്പിച്ചു'

പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും മാതൃഭൂമി സീഡും ചേർന്ന് പേരോട് ടൌൺ മുതൽ ഇരിങ്ങണ്ണൂർ വരെയുള്ള സംസ്ഥാന പാതയുടെ വശങ്ങളിലായി മാവിൻ തൈ നട്ടുപിടിപ്പിച്ചു. "നാട്ടുമാഞ്ചോട്ടിൽ" പദ്ധതിയുടെ ഭാഗമായി അൻപതോളം വളന്റിയർമാർ ശേഖരിച്ച അഞ്ഞൂറോളം തൈകളാണ് ഇതിനായി ഉപയോഗിച്ചത്. ഇരുപത്തഞ്ചോളം ഇനങ്ങളിലുള്ള നാട്ടുമാവിൻ തൈകളും ഒളോർ,കോമാവ് മുതലായ ഇനങ്ങളുമാണ് നട്ടുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഗാടനം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മനോജ് മാസ്റ്റർ നിർവഹിച്ചു. ലീഡർ മർവാൻ സ്വാഗതം പറഞ്ഞു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു. ഷംനാസ് നന്ദി പറഞ്ഞു

August 08
12:53 2017

Write a Comment

Related News