SEED News

ജൈവവൈവിധ്യരഥത്തിന് സ്വീകരണം നല്‍കി അടൂര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ്.

 അടൂര്‍: ജൈവ വൈവിധ്യത്തിന്റെ അറിവുകളുമായി എത്തിയ ജൈവ വൈവിധ്യരഥത്തിന് അടൂര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് സ്വീകരണം നല്കി. 
 ജൈവ വൈവിധ്യ സംരക്ഷണം എന്ന വിഷയത്തെ കുറിച്ച് അറിവ് ശേഖരിക്കുന്നതിനായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കെ.എസ്.ആര്‍.ടി.സി. യും ചേര്‍ന്നാണ് രഥയാത്ര നടത്തിയത്.
 അക്കാദമിക് ഡയറക്ടര്‍ റോസമ്മ ചാക്കോ, ജൈവ വൈവിധ്യ ബോര്‍ഡ് അടൂര്‍ നഗരസഭ കണ്‍വീനര്‍ സുമ നരേന്ദ്ര, സീഡ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ആര്‍.രാജലക്ഷ്മി, ശരത് തുടങ്ങിയവര്‍ പ്രസംഗിച്ചു.


August 17
12:53 2017

Write a Comment