നാട്ടുമാവിൻതൈ വിതരണവുമായി സീഡ് ക്ലബ്ബ്
കൊപ്പം: നാട്ടുമാങ്ങാക്കാലം നിലനിർത്താനായുള്ള പ്രവർത്തനങ്ങളുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. വിദ്യാർഥികൾക്കും നാട്ടുകാർക്കുമായി മാവിൻതൈകളുടെ വിതരണം തുടങ്ങി.
വേനലവധിക്കാലത്ത് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാമ്പഴമഹോത്സവം നടത്തിയിരുന്നു. ഇതിൽനിന്ന് സീഡ്ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച നാനൂറോളം നാട്ടുമാവിൻതൈകളാണ് നട്ടുവളർത്തിയത്. ഈ തൈകളുടെ വിതരണമാണ് ഇപ്പോൾ നടക്കുന്നത്.
വിദ്യാർഥികൾക്കുപുറമേ സമീപപ്രദേശങ്ങളിലെ ആളുകൾക്കും തൈകൾ നൽകുന്നുണ്ട്. ചുമുട്ടുതൊഴിലാളിയായ അപ്പുണ്ണിക്ക് തൈ നൽകിയായിരുന്നു ഉദ്ഘാടനം നടത്തിയത്. സ്കൂൾ പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ, എം.പി. നാരായണൻ, എം. പരമേശ്വരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സീഡ് കോ-ഓർഡിനേറ്റർ സി. രവീന്ദ്രൻ, വിജയശ്രീ, ടി.ഡി. സന്തോഷ്കുമാർ, ജിഷ എന്നിവർ നേതൃത്വം നൽകി.
August 17
12:53
2017