SEED News

പച്ചക്കറിവിളവെടുപ്പ് ഉത്സവമാക്കി സീഡ് കുട്ടിക്കൂട്ടം

ഭീമനാട്: ഭീമനാട് ഗവ. യു.പി. സ്കൂളിൽ വിദ്യാർഥിക്കൂട്ടായ്മയിൽ പച്ചക്കറിവിളവെടുപ്പ് ഉത്സവമാക്കി. മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങളാണ് നേതൃത്വം നൽകിയത്. പൂർവവിദ്യാർഥി പാട്ടരഹിതമായി നൽകിയ ഒരേക്കർ സ്ഥലത്ത് മത്തൻ, കുമ്പളം, വെണ്ട, മുളക്, പാവൽ എന്നിവയാണ് വിളയിറക്കിയത്.
 വിത്തിറക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടവും കുട്ടികളുടെ പരിചരണത്തിലാണ് നടന്നത്. ഒന്നാംഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് കെ. സന്തോഷ് ബാബു നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ. വിജയകൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ സി.കെ. ഹംസ, എം. സബിത, എം. സാബിദ് എന്നിവർ നേതൃത്വം നൽകി. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ വിദ്യാലയാങ്കണത്തിൽ വഴുതന, മുളക്, ചേന എന്നിവയും വിളയിറക്കിയിട്ടുണ്ട്.

August 17
12:53 2017

Write a Comment