SEED News

കൃഷിത്തോട്ടങ്ങളും പാടങ്ങളും സന്ദർശിച്ചു

മങ്കര: വെസ്റ്റ് യു.പി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ കൃഷിത്തോട്ടങ്ങളും പാടങ്ങളും സന്ദർശിച്ചു. സീഡ് കോ-ഓർഡിനേറ്റർ  കെ.പി. കൃഷ്ണനുണ്ണി നേതൃത്വം നൽകി. പൂതേരി ചന്ദ്രൻ, രാധാകൃഷ്ണൻ, രഘു തുടങ്ങി പേരൂർദേശത്തെ കർഷകരുടെ കൃഷിത്തോട്ടങ്ങളാണ്  സന്ദർശിച്ചത്. 
പ്രധാനാധ്യാപിക പി. സാവിത്രി, എം. സേതുമാധവൻ, അബ്ദുൾ റിയാസ്, കെ.എൻ. സജിൻ, ടി. വിജയലക്ഷ്മി, വി. രതി, സീഡ് കൺവീനർ പി.വി. വിജേഷ്, പി. അജിത്ത്, സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

August 17
12:53 2017

Write a Comment

Related News