സീഡ് ‘നാട്ടുമാഞ്ചോട്ടി’ൽ പരിപാടി
മട്ടന്നൂര്‍: മാതൃഭൂമി സീഡംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ മാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ച് 'നാട്ടുമാഞ്ചോട്ടില്‍' പരിപാടി നടത്തി. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സീഡംഗങ്ങള്‍ ചേര്‍ന്ന് മാതൃകാപരിപാടി നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപകന്‍ ഇ.ഗണേശന്‍ മാവിന്‍തൈ നട്ട് നിര്‍വഹിച്ചു. പി.രമണി, കെ.രാജീവന്‍, എം.രാജഗോപലന്‍, എന്‍.പുഷ്പലത, കെ.ഹംസ, എ.പി.പ്രജിത, വി.ശാലീന, ടി.വി.രേഖ (സീഡ് കോ ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
August 17
12:53
2017