SEED News

യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർഥികളുടെ ദൃശ്യചിത്രീകരണം


മയ്യഴി: മനുഷ്യന്റെ അടങ്ങാത്ത യുദ്ധവെറിക്കെതിരേ ഹിരോഷിമ-നാഗസാക്കി ദിനത്തില്‍ പള്ളൂര്‍ കസ്തൂര്‍ബാ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദൃശ്യചിത്രീകരണം സംഘടിപ്പിച്ചു. യുദ്ധം മനുഷ്യനു നല്‍കുന്നത് ദുരിതവും ദുഃഖവും മാത്രമാണെന്നു ചൂണ്ടിക്കാട്ടിയ ചിത്രീകരണം സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 
   അണുവായുധം കുന്നുകൂടുമ്പോള്‍ മനുഷ്യര്‍ മരിച്ചുവീഴുമെന്ന സന്ദേശമാണ് പരിപാടി നല്‍കിയത്. ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ദൈന്യത വ്യക്തമാക്കുന്ന കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയ സുഡാനീ ബാലന്റെ ചിത്രവും, സെപ്റ്റംബര്‍ 11-നു അമേരിക്കയില്‍ നടന്ന ഭീകരാക്രമണവുമുള്‍പ്പെടെ യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളുമാണ് സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയത്. 
യുദ്ധവെറി അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ചിത്രീകരണ വേദിയിലേക്ക് കുട്ടികള്‍ പറത്തി വിട്ടു. 
 പ്രഥമധ്യാപകന്‍ ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.  സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ.സനില്‍കുമാര്‍  നേതൃത്വം നല്‍കി. മുന്‍ പ്രഥമാധ്യാപകന്‍ കെ.ആര്‍.ഹരീന്ദ്രന്‍, ജയിംസ് സി.ജോസഫ്, കെ.വി.മുരളീധരന്‍, ആദിത്യ, അശ്വതി, രൂപിക എന്നിവര്‍ സംസാരിച്ചു.






August 17
12:53 2017

Write a Comment