SEED News

തൃക്കുറ്റ്യേരിക്കുന്നിലെ ജൈവവൈവിധ്യം കണ്ടറിഞ്ഞ് സീഡ് ക്ലബ്ബംഗങ്ങൾ


പിലാത്തറ: തൃക്കുറ്റ്യേരിക്കുന്നിലെ ജൈവവൈവിധ്യവും പ്രകൃതിയുടെ വരദാനമായ പാറക്കുളവും കണ്ടറിഞ്ഞും ആസ്വദിച്ചും മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‍. 
മാതമംഗലം ആദര്‍ശ ഇംഗ്ലീഷ് സ്‌കൂളിലെ പരിസ്ഥിതികൂട്ടായ്മയാണ് തൃക്കുറ്റ്യേരിയിലെ പ്രകൃതിയുടെ മനോഹാരിത കാണാനെത്തിയത്.
കരിമ്പാറക്കൂട്ടങ്ങളും അവയ്ക്ക് നടുവിലുള്ള വേനലിലും വര്‍ഷത്തിലും വറ്റാത്ത തെളിനീര്‍ത്തടാകമായ പാറക്കുളവും കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയായി. പാറപ്പുറത്തെ കാക്കപ്പൂവും വ്യത്യസ്ത ചെടികളും ക്ഷേത്രത്തിലെ ആല്‍-അരയാല്‍ മരങ്ങളുമെല്ലാം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. 
പി.ടി.എ. പ്രസിഡന്റ് ജയരാജ് മാതമംഗലം, വൈസ് പ്രസിഡന്റ് എന്‍.വി.മനോഹരന്‍, കെ.വി.പ്രകാശന്‍, ടി.ഷജിന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.ടി.അഖില എന്നിവര്‍ നേതൃത്വം നല്‍കി.








August 17
12:53 2017

Write a Comment