SEED News

മാവിൻതൈ നട്ട് കുട്ടികളുടെ പ്രകൃതിസംരക്ഷണ യജ്ഞം


മട്ടന്നൂര്‍: മാതൃഭൂമി സീഡ് ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രകൃതി സംരക്ഷണദിനാചരണം നടത്തി.
'നാട്ടുമാഞ്ചോട്ടില്‍' പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മുറ്റത്ത് നടത്തിയ ചടങ്ങില്‍ മാനേജര്‍ സി.എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍ മാവിന്‍ തൈ നട്ടുപിടിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.കെ.ശോഭന അധ്യക്ഷയായിരുന്നു.
എം.ശ്രീലത, കെ.ജനാര്‍ദനക്കുറുപ്പ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.ഷീനശ്രീ, വി.കെ.ഗീതാറാണി, കെ.കുഞ്ഞിക്കൃഷ്ണന്‍, സീഡ് റിപ്പോര്‍ട്ടര്‍ കെ.ആദിശ്രീ, ആര്യാരാധന്‍, സ്‌നേഹമോള്‍, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. മാവിന്‍തൈകള്‍ കുട്ടികള്‍ ചേര്‍ന്ന് നട്ടുപിടിപ്പിച്ചു.












August 17
12:53 2017

Write a Comment