SEED News

പുതുവര്‍ഷത്തില്‍ നാട്ടറിവുകളുമായി കൂട്ടുകൂടി വിദ്യാര്‍ഥികള്‍......


കാളിയാർ: ചിങ്ങപ്പുലരിയിൽ നാട്ടറിവിനെ ആഘോഷമാക്കി കാളിയാർ സെന്റ്.മേരിസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ. പഴയ കാല കാർഷികോപകരണങ്ങളുടെ പ്രദർശനമൊരുക്കിയും, ഉച്ചയ്ക്ക് പ്ലാവിലക്കുമ്പിളിൽ കഞ്ഞി കുടിച്ചും കുട്ടികൾ കർഷക ദിനാഘോഷം വേറിട്ടതാക്കി.സ്കൂളിലെ
സീഡ്, നന്മ ക്ലബ്ബ് അംഗങ്ങളാണ് നേതൃത്വം നൽകിയത്.
കലപ്പ ,നുകം, ഞൗരി, വട്ടി, കിണ്ടി, വെള്ളിക്കോൽ, നൂറ്റുകുടം, കൗഞ്ചി തുടങ്ങിയ മുപ്പതോളം ഉപ കരണങ്ങളാണ് പ്രദർശനത്തിലുണ്ടായത്. കുട്ടികളുടെ വീടുകളിൽ നിന്നാണ് ഇവ ശേഖരിച്ചത്. മുതിർന്ന കർഷകനായ മനോഹരൻ കടുവാക്കുഴിയെ കുട്ടികൾ ആദരിച്ചു. 
ഹെഡ്മിസ്ട്രസ് ഷിബി മോൾ ജോസഫ്, സീഡ് കോ ഓർഡിനേറ്റർ ജെസ്റ്റി.കെ.ആൻറണി, ജിൻസി റ്റി.ജോസ്, പി.ടി.എ പ്രസിഡന്റ് അഷറഫ് പി.എം, എം.പി.ടി.എ പ്രസിഡന്റ് അനു സിജോ എന്നിവർ നേതൃത്വം നൽകി.
ചിത്രം
കാളിയാർ സെന്റ്.മേരിസ് എൽ.പി. സ്കൂളിൽ നടന്ന കർഷക ദിനാഘോഷത്തിൽ കുട്ടികൾ പ്ലാവിലക്കുമ്പിളിൽ കഞ്ഞി കുടിക്കുന്നു

August 18
12:53 2017

Write a Comment

Related News