SEED News

കർഷക ദിനത്തിൽ 'നാട്ടുമാഞ്ചോട്ടിൽ പദ്ധതിക്ക്' തുടക്കമിട്ടു.

പേരാമ്പ്ര: പേരാമ്പ്ര പൈതോത് റോഡിലുള്ള ഒലിവ് പബ്ലിക് സ്കൂളിൽ കർഷക ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'നാട്ടുമാഞ്ചോട്ടിൽ പദ്ധതിക്ക്' തുടക്കമിട്ടു. പ്രധാന അധ്യാപകൻ കെ.പി.ശ്രീജിത്ത് വിദ്യാർത്ഥികളുടെ കൂടെ മാവിൻതൈ നാട്ടു. സ്‌കൂളിലെ മലയാളം വിഭാഗം അധ്യാപിക മിനി സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉൽഘാടനം പ്രധാന അധ്യാപകൻ കെ.പി.ശ്രീജിത്ത് നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ പള്ളിക്കര, സുനിത, ഷാലിമ, രാജീവൻ എന്നിവരും സ്കൂളിലെ സീഡ് കോ-ഓർഡിനേറ്ററും അറബിക് അധ്യാപകനുമായ റഹീസ് എന്നിവർ സംസാരിച്ചു. തുടന്ന് മുന്നൂറോളം വരുന്ന വിദ്യാർത്ഥികൾ അണിനിരന്ന കർഷകറാലിയും നടത്തി. വിദ്യാർത്ഥികൾ കർഷക വേഷത്തിലും, കാർഷിക ഉൽപ്പന്നങ്ങളും, വിവിധ തൈകൾ കയ്യിൽ ഉയർത്തി പിടിച്ചു സ്കൂളിന്റെ 2 കിലോമീറ്റവർ പരിധിയിലുള്ള വയലുകളിലും റോഡിലും ആയിരുന്നു റാലി. പ്രധാന അധ്യാപകൻ കെ.പി.ശ്രീജിത്ത് വിദ്യാർത്ഥികളുടെ കൂടെ മാവിൻതൈ നാട്ടു.  ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഇന്ന് സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. പഠനത്തോടൊപ്പം കുട്ടികൾക്ക് കാർഷിക വിഭാഗത്തിൽ എല്ലാ പരിശീലനവും, വിജ്ഞാനവും കൊടുക്കുമെന്ന് കെ.പി.ശ്രീജിത്ത്ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു.

August 18
12:53 2017

Write a Comment

Related News