SEED News

കർഷക ദിനത്തിൽ സീഡ് ആഭിമുഖ്യത്തിൽ "കർഷകനൊപ്പം" പരിപാടി സംഘടിപ്പിച്ചു

തിക്കോടി:ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കർഷക ദിനത്തിൽ  മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ "കർഷകനൊപ്പം" പരിപാടി സംഘടിപ്പിച്ചു.
     മൂടാടി കാർഷിക കർമ്മ സേന പ്രസിഡൻറും മികച്ച കർഷക അവാർഡ് ജേതാവുമായ കേളോത്ത് കുമാരനുമായി കുട്ടികൾ സംവദിച്ചു. അദ്ദേഹം തന്റെ കാർഷികാനുഭവങ്ങൾ കുട്ടികളുമായി പങ്ക് വെച്ചു.
      ചടങ്ങിൽ  സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു. സീഡ് ലീഡർ ദിയലിനീഷ്, വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, സീഡ്  അസി: ലീഡർ മാനസ്.എ.എസ്. എന്നിവർ പ്രസംഗിച്ചു.

August 18
12:53 2017

Write a Comment

Related News