SEED News

നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി

നെല്ലിക്കുഴി :- നെല്ലിക്കുഴി കൃഷിഭവനുമായി സഹകരിച്ച്   നെല്ലിക്കൂഴി ഗവ. ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബ് സമഗ്ര പച്ചക്കറി വികസനപദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ എം പരീത് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ ഒരു ഏക്കറോളം സ്ഥലത്ത് പയര്‍, വെണ്ട, തക്കാളി, മുളക്, വഴുതന, ചീര, പടവലം, പാവല്‍, പീച്ചിങ്ങ, കുമ്പളം, മത്തന്‍, കോവല്‍, ചുര, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളാണ് ഈ പദ്ധതി പ്രകാരം കൃഷിയിറക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി കൃഷി ഓഫീസര്‍ നിജ മോള്‍ പദ്ധതി വിശദീകരിച്ചു. കുറ്റിലഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ടി എം അബ്ദുല്‍ അസീസ്, വാര്‍ഡ് മെമ്പര്‍മാരായ ഫൗസിയ ഷിയാസ്, സി ഇ നാസര്‍, പി ടി എ പ്രസിഡന്റ് ഷാജി പറമ്പില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ, കൃഷി അസിസ്റ്റന്റ് ശ്രീകുമാര്‍, എസ് എം സി ചെയര്‍മാന്‍ അനസ് പി ബി,  സീഡ് ക്ലബ്ബ് കണ്‍വീനര്‍ സജീവ് കെ ബി, സി പി അബു, പി എം മജീദ്, സതീഷ് ബാബു, അബ്ദുല്‍ ബാരി വി പി തുടങ്ങിയവര്‍ സംസാരിച്ചു. 
വിദ്യാര്‍ഥികളില്‍ കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കാനും ഹരിതാഭമായ കാമ്പസ് ലക്ഷ്യം വെച്ചും ഔഷധത്തോട്ടം, ഫലവൃക്ഷപാര്‍ക്ക്, ഗ്രോബാഗ് പച്ചക്കറി, അടുക്കളത്തോട്ടം, ദശപുഷ്പ-പത്തില പ്രദര്‍ശനം, നാട്ടുമാവുകളുടെ പ്രദര്‍ശനവും വ്യാപനവും തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ആവിഷ്‌കരിച്ചുനടപ്പാക്കിവരുന്നത്. 

August 21
12:53 2017

Write a Comment

Related News