SEED News

പോയകാലത്തിന്‍റെ ഓര്‍മകളുണര്‍ത്തി കായണ്ണ ഗവ യു പി സ്കൂളില്‍ കര്‍ഷക ദിനം

പാടത്തും പറമ്പിലും കാലമെടുത്തുപോയ കാര്ഷികാചാരങ്ങളുടെയും  പാരമ്പര്യ കൃഷി രീതികളുടെയും ദൃശ്യാവിഷ്കാരമൊരുക്കി കായണ്ണ ഗവ യു പി സ്കൂളിലെ സീഡ് പ്രവര്ത്തകര് ശ്രദ്ധേയമായികലിയന് ചങ്ക്രാന്തി, കണ്ടാരി, കൈക്കോട്ട്ചാല് ഇല്ലംനിറ,   കറ്റപ്പാട്ട്, കഴിക്കല് തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരം കുട്ടികള്ക്ക് പുത്തനനുഭവമായി.  കാര്ഷിക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്ഥികള് ഒരുക്കിയ കാര്ഷിക ഉല്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്ശനം കുട്ടികള്ക്ക് പുതിയ അനുഭവമായിനിലമൊരുക്കുന്നതിനു പയോഗിക്കുന്ന കരിയും നുകവും, നെകരി പലക, ചെരിപ്പ് പലക, കാളപൂട്ട് മത്സരതിനുപയോഗിക്കുന്ന കുടമണി,  എഴുത്തോലപ്പെട്ടി  എന്നിവ കുട്ടികള് ആദ്യമായി കാണുകയാണ്.   കയ്യോല്, കയ്യില് തട്ട്  പറ, നാഴി തുടങ്ങി നിരവധി പഴയകാല ഉപകരണങ്ങള് പ്രദര്ശനത്തില്  സ്ഥാനം പിടിച്ചു.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം  രാമചന്ദ്രന് മാസ്റ്റര് ഉല്ഘാടനം ചെയ്തുകുട്ടികള് തയ്യാറാക്കിയ കാര്ഷിക പതിപ്പ് സ്കൂള് ലീഡര് ഗോപികക്ക് നല്കിക്കൊണ്ട് വാര്ഡ് മെമ്പര് യു വി ബോബന് പ്രകാശനം ചെയ്തുപഞ്ചായത്തിലെ മികച്ച നെല്കര്ഷകനായ ഗംഗാധരന് നായര്  പാരമ്പര്യ കര്ഷകതൊഴിലാളി  കളായ ഉണ്ണൂലി, ഗോപാലന് എന്നിവരെ ഒന്നാം വാര്ഡ് മെമ്പര്  പി സി അസൈനാര് ആദരിച്ചു.   സ്കൂളിലെ കുട്ടികര്ഷകനായ ആറാം ക്ലാസ്സിലെ ജിശ്വന്തിനു അസിസ്റ്റന്റ് കൃഷി ഓഫീസര് ഗിരീഷ് ഉപഹാരം  നല്കിക്ലാസ് തലത്തിലെ മികച്ച പ്രദര്ശനത്തിനു എം പി ടി   ചെയര്പേര്സണ് സമ്മാനം വിതരണം ചെയ്തുപി ഗംഗാധരന് നായര്തന്റെ കാര്ഷിക അനുഭവം കുട്ടികളുമായി പങ്കുവെച്ചുഉണ്ണൂലിയും ഗോപാലനും അവതരിപ്പിച്ച ഞാട്ടിപ്പാട്ട് കുട്ടികള് ഹര്ഷാരവത്തോടെ  ഏറ്റുപാടി എം മോഹനന്, കെ രാജന് എന്നിവര് ആശംസകള്  അര്പ്പിച്ചുകെ വി സി ഗോപി അധ്യക്ഷത വഹിച്ചുഹെഡ് മാസ്റ്റര് ടി രാജന് സ്വാഗതവും കെ കെ അബൂബക്കര് നന്ദിയും പറഞ്ഞു.

 

August 21
12:53 2017

Write a Comment

Related News