SEED News

പ്രകൃതി സംരക്ഷണത്തിനായി വിത്ത് പേപ്പർ പേനകൾ


ചാവക്കാട് :ചാവക്കാട് അമൃത വിദ്യാലയത്തിൽ സീഡിന്റെ ആഭിമുഖ്യത്തിൽ വിത് പേപ്പർ പേനകൾ നിർമിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി .നിർമാണ സമയത്ത്  വിത്തുകൾ പേനക്കുള്ളിൽ മറച്ചു വെക്കും.ഉപയോഗ ശേഷം വലിച്ചെറിയുന്ന പേപ്പർ പേനകൾ മണ്ണിനോട് ചേർന്ന് അതിലെ വിത്തുകൾ മുളച്ച് ചെടിയായി മാറി പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാവാനും വിത്ത് പേപ്പർ  പേനകൾക്ക് സാധിക്കും.വഴുതന,തക്കാളി,മുളക്,ചീര,വേണ്ട എന്നിവയുടെ വിത്തുകളാണ് പേനക്കുള്ളിൽ നിറക്കുന്നത്.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അടുത്തുള്ള സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നിർമിച്ചു നൽകാനാണ് ക്ലബ് തീരുമാനം.കേരള പ്രകൃതി സംരക്ഷണ സമിതി തൃശൂർ ജില്ലാ സെക്രട്ടറി ഷാജൻ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പാൾ ബ്രഹ്മചാരിണി റീന ,സീഡ് കോഓർഡിനേറ്റർമാരായ സി.ഗിരിജ,കെ.ബി.ശാലി ,സജിനി എന്നിവർ സംസാരിച്ചു.
ചിത്രം : ചാവക്കാട് അമൃത വിദ്യാലയത്തിൽനടന്ന വിത്ത് പേപ്പർ  പേന പരിശീലനത്തിൽ നിർമിച്ച പേനകളുമായി വിദ്യാർഥികൾ 

August 26
12:53 2017

Write a Comment