മുതുവറ - അടാട്ട് റോഡിൽ അപകട ഭീഷണിയിൽ
കനത്ത മഴയിൽ താറുമാറായ റോഡ്
പുറനാട്ടുകര: പുറനാട്ടുകര സെൻട്രൽ സ്‌കൂൾ റോഡിൽ വിലങ്ങൻകുന്നിൽ നിന്ന് മഴയത്ത് കുത്തിയൊലിച്ചെത്തുന്ന മാലിന്യം മൂലം മുതുവറ - അടാട്ട് റോഡിൽ റോഡിൽ അപകടം പതിവാകുന്നു. അഴുക്കുവെള്ളത്തിലൂടെ എത്തുന്ന കല്ലുകൾ, മണ്ണ്, പ്ലാസ്റ്റിക് വസ്തുക്കൾ, പൊട്ടിയ കുപ്പികൾ എന്നിവമൂലം ബൈക്ക് യാത്രക്കാർക്കും കാൽനടക്കാർക്കുപോലും യാത്ര ദുരിതപൂർണമാവുന്നു. ഇതിനെതിരെ അധികൃതർക്ക് പരാതിനൽകാൻ തീരുമാനിച്ചിരിക്കയാണ് സീഡ് പ്രവർത്തകർ.
സീഡ് റിപ്പോർട്ടർ
ഐശ്വര്യ വി.എസ്.
എസ്.എസ്.ജി.എച്ച്.എസ്.എസ്. പുറനാട്ടുകര
August 28
12:53
2017