reporter News

ആല്‍മാവിനെ ആണിയടിച്ച് കൊല്ലുന്നു

മഞ്ഞാടി: ആല്‍മാവിനും രക്ഷയില്ല. ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ തൂക്കിയാണ് ആല്‍മാവിനെ ഇല്ലായ്മ ചെയ്യുന്നത്.
പുല്ലാട് കുറിയന്നൂര്‍ റോഡിലെ പ്രധാന കവലയിലാണ് ആല്‍മാവ് സ്ഥിതി ചെയ്യുന്നത്. ആലും മാവും ഒന്നുചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടാണ് ആല്‍മാവ് കവലയെന്ന പേരുവന്നത്.
ആല്‍മാവിനെ രക്ഷിക്കാന്‍ മഞ്ഞാടി എം.ടി.എസ്.യു.പി.സ്‌കൂളിലെ സീഡ് ക്‌ളബ്ബ് തീരുമാനിച്ചു.
തളിര്‍ സീഡ് ക്‌ളബ്ബിലെ അംഗങ്ങള്‍ ഇതിനായി ആല്‍മാവ് സന്ദര്‍ശിച്ചു.

ജോണ്‍ സാം
എബനേസര്‍
(സീഡ് റിപ്പോര്‍ട്ടര്‍)



August 30
12:53 2017

Write a Comment