പ്ലാസ്റ്റിക്കിനെതിരെ സന്ദേശവുമായി കുഞ്ഞുമാവേലി
പൂവിളികളും പൂക്കളങ്ങളുമായി നാടെങ്ങും ഓണം ആഘോഷിക്കുമ്പോള്‍ കായണ്ണ ഗവ യു പി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുകയാണ്. ഓണാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ നിര്മാര്ജനയജ്ഞത്തിനായി മാവേലിയുടെയും ഓണപ്പൊട്ടന്റെയും വേഷം ധരിച്ചു ഗ്രാമവീഥികളിലൂടെയുള്ള കുട്ടികളുടെ യാത്ര നാട്ടുകാരില്‍ കൌതുകമുളവാക്കി. പ്രദേശത്തെ വീട്ടുകാര്ക്ക് പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ബോധവല്ക്കരണവും കിണര്‍ റീചാര്‍ജിങ്ങിന്റെ പ്രാധാന്യവും മനസ്സിലാക്കികൊടുക്കുന്നു. കുഞ്ഞുമാവേലിയുടെ സന്ദേശങ്ങള്‍ വീട്ടുകാര്‍ ആവേശത്തോടെ സ്വീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുത്. തരം തിരിച്ചു സൂക്ഷിച്ചുവെക്കണം. ശേഖരിക്കാന്ഞ ങ്ങളെത്തും. എന്നതായിരുന്നു സന്ദേശം.
മാതൃഭൂമി ലവ് പ്ലാസ്റ്റിക്, പഞ്ചായത്ത് ശുചിത്വസമിതി എന്നിവയുമായി ചേര്ന്ന് പ്ലാസ്റ്റിക്മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കുടുംബശ്രീ പ്രവര്ത്തകരുടെ സഹായത്തോടെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലവ് പ്ലാസ്റ്റിക് ടീമിന് കൈമാറും.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തുണിസഞ്ചി, പേപ്പര്‍ ക്യാരിബാഗ് നിര്‍മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കും. കെവിസി ഗോപി, ഏഎം മോഹനന് കെ.കെ അബൂബക്കര്‍, ടിഎം വിജയന് എന്നിവര്‍ നേതൃത്വം നല്കി സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എന്‍ പദ്മജ ഉദ്ഘാടനം ചെയ്തു. എസ്എംസി പ്രസിടന്റ്റ് ടി സത്യന് അധ്യക്ഷതവഹിച്ചു. ഹെട്മാസ്റെര് ടിരാജന് നന്ദിപറഞ്ഞു