SEED News

വിദ്യാര്‍ഥികളുടെ മരച്ചീനി കൃഷി വിളവെടുത്തു

പെരുമ്പാവൂര്‍: തണ്ടേക്കാട് ജമാ അത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത കപ്പ വിളവെടുത്തു. സ്‌കൂള്‍ മാനേജര്‍ എം.എം. അബ്ദുള്‍ ലത്തീഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 
 പി.ടി.എ. പ്രസിഡന്റ് വി.എം. അബു, വൈസ് പ്രസിഡന്റ് ഇ.യു. മുജീബ്, പ്രധാനാധ്യാപകന്‍ വി.പി. അബൂബക്കര്‍, സ്റ്റാഫ് സെക്രട്ടറി കെ.എം. ശാഹിര്‍,  സീഡ് കോഓര്‍ഡിനേറ്റര്‍ ജിന്‍സി വി.എ., തുടങ്ങിയവര്‍ പങ്കെടുത്തു. 
കഴിഞ്ഞ അധ്യയനവര്‍ഷത്തിലാണ് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സീഡ് കോഓര്‍ഡിനേറ്ററായിരുന്ന അധ്യാപിക അലിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കപ്പയും പച്ചക്കറികളും കൃഷി ചെയ്തത്. ഇതിന് സീഡ് പുരസ്‌കാരം നേടിയിരുന്നു. 
 വിളവെടുത്ത കപ്പ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്കാണ് ഉപയോഗിച്ചത്.
 


September 01
12:53 2017

Write a Comment