SEED News

നീലിയാർ കോട്ടത്തേക്ക് പരിസ്ഥിതി പഠനയാത്ര



തളിപ്പറമ്പ്: ധര്‍മശാലയ്ക്ക് സമീപമുള്ള നീലിയാര്‍ കോട്ടത്തെ ജൈവവൈവിധ്യങ്ങളെക്കുറിച്ചറിയാന്‍ കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് പഠനയാത്ര നടത്തി. പ്രാചീന തനിമ കുടികൊള്ളുന്ന ഈ ക്ഷേത്രപ്പറമ്പ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ചുറ്റിക്കണ്ടു. 
രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ കാവില്‍ വിവിധയിനം വൃക്ഷങ്ങളും അപൂര്‍വമായ 'ഓടല്‍' വള്ളിപ്പടര്‍പ്പുകളുമുണ്ട്. കാശാവി, നിലപ്പന, മോതിരവള്ളി, മധുരംകൊല്ലി തുടങ്ങിയ ചെടികളും ഈ കാവിലുണ്ട്. നീലിയാര്‍ കോട്ടം പറമ്പിലെ ഈര്‍പ്പം വേനല്‍ക്കാലത്ത് സമീപ വീടുകളിലെ കിണറുകളില്‍ നീരുറവയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 
പഠനയാത്രയ്ക്ക് സീഡ് കോ ഓര്‍ഡിേനറ്റര്‍ എ.നാരായണന്‍, ജയ, ഗീത എന്നിവര്‍ നേതൃത്വം നല്‍കി.    







September 02
12:53 2017

Write a Comment