SEED News

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാതൃഭൂമി 'സീഡ് ' യൂണിറ്റ്

മൈലം,: മൈലം ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാതൃഭൂമി 'സീഡ് ' യൂണിറ്റ് മൈലം കൃഷിഭവന്റെ സഹായത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച വിഷവിമുക്ത പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുപ്പാരംഭിച്ചു. തോട്ടത്തിൽ നിന്നും ലഭിച്ച വിളവിന്റെ വിതരണോദ്ഘാടനം വിച്ച് എസ്സ് സി പ്രിൻസിപ്പൽ ശ്രീ.എൻ.ഉദയകുമാറിന് നല്കിക്കൊണ്ട് നിർവ്വഹിച്ചു. .വെണ്ട, പയർ, പാവൽ, വഴുതന, ചീര മുതലായ പച്ചക്കറികളാണ് വിദ്യാർത്ഥികൾ കൃഷി ചെയ്തത് .സീഡംഗങ്ങളായ ജോമോൻ, സന്ദീപ്, ലീഡാ മേരി ,സ്നേഹാസജി, ആശ,  അർച്ചന,സോബി, സെയ്ദ് അലി, അജിം ഷാ , ,സീഡ് കോ ഓർഡിനേറ്റർ അജിത് കുമാർ, അദ്ധ്യാപകരായ സിന്ധു, അനിത , തുടങ്ങിയവരാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്

September 05
12:53 2017

Write a Comment