നാട്ടു പൊലിമ വിളിച്ചോതിയ നാട്ടുപൂക്കള മേള
പുറച്ചേരി: ഗവ.യു.പി സ്‌കൂള്‍ പുറച്ചേരിയിലെ സിഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ പൂക്കളുടെ പ്രദര്‍ശന മേള നാട്ടു പൊലിമ അരങ്ങേറി.സ്‌കൂള്‍ ഓണാഘോഷത്തിന്റെ ഭാഗമായാണ് തികച്ചും നവ്യാനുഭൂതി നല്‍കിയ പ്രദര്‍ശനം അരങ്ങേറിയത്. ഒരു കാലത്ത് നമ്മുടെ കണ്ണിനും കരളിനും കുളിര്‍മയേകിയിരുന്ന നാട്ടുപൂക്കള്‍, അന്യം വന്നുകൊണ്ടിരിക്കുകയും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് തീര്‍ത്തും പുതിയ അനുഭവമായി. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശ്രമഫലമായി 130 ല്‍ പരം വ്യത്യസ്തങ്ങളായ നാട്ടുപൂക്കളാണ് പ്രസ്തുത മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചത് കുട്ടികളും രക്ഷിതാക്കളും അടക്കം ധാരാളം പേര്‍ ഈ പ്രദര്‍ശനം കാണാനെത്തിയിരുന്നു.
September 08
12:53
2017