SEED News

ഓണം-ബക്രീദ് ചന്തയൊരുക്കി ചേറൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍



ഓണം-ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് 
വിദ്യാര്‍ഥികളൊരുക്കിയ പച്ചക്കറിച്ചന്ത

ചേറൂര്‍: ഓണത്തോടനുബന്ധിച്ച് സ്‌കൂളിനുമുന്നിലെ അങ്ങാടിയില്‍ ചന്തയൊരുക്കി ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍. 
സ്‌കൂളിലെ എന്‍.എസ്.എസും സീഡ് ക്ലബ്ബും ചേര്‍ന്ന് മൂന്ന് സ്റ്റാളുകളാണ് ഒരുക്കിയത്. അംഗങ്ങള്‍ സ്‌കൂളിലും വീടുകളിലും കൃഷിചെയ്ത വിഭവങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിച്ചത്. 
വിദ്യാര്‍ഥികളായ മിന്‍ഹാജ് ഹസ്സന്‍, ജാനിഷ് ബാബു ഇ.കെ, പി. ബിന്‍സിയ തുടങ്ങിയവരാണ്  നേതൃത്വംനല്‍കിയത്. ആദ്യവില്പന പഞ്ചായത്ത് പ്രസിഡന്റ് സരോജിനി നിര്‍വഹിച്ചു.
പ്രഥമാധ്യാപകന്‍ കാപ്പന്‍ അബ്ദുല്‍ഗഫൂര്‍, എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഷ്‌റഫ്, പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ഹമീദ്, വി.എസ്. ബഷീര്‍, പി.ടി.എ.  പ്രസിഡന്റ് കെ.കെ. ഹംസ, പി. ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു.
 

September 08
12:53 2017

Write a Comment