വൃക്ഷത്തൈ വിതരണം
മട്ടന്നൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷവും സ്‌കൂള്‍ പാര്‍ലമെന്റ് ഇലെക്ഷന്‍ വിജയികളുടെ സ്ഥാനാരോഹണവും സംയുക്തമായി രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.ഈ സ്വാതന്ത്ര്യദിനം മലബാര്‍ സ്‌കൂളിലെ ' ഓരോ വിദ്യാര്‍ത്ഥിയുടെ വീട്ടുമുറ്റത്തും ഓരോ വൃക്ഷത്തൈ ' എന്ന മുദ്രാവാക്യത്തോടെ പ്രകൃതിയുമായി ഇടചേര്‍ന്ന പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി വൃക്ഷത്തൈ വിതരണം നിയുക്ത മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറും പരിയാരം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാനുമായ ശ്രീ പി . പുരുഷോത്തമന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ശ്രീ ടി .പി മുഹമ്മദ് , പ്രിന്‍സിപ്പല്‍ ശ്രീ കെ . എസ് മാര്‍ക്കോസ് , അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീമതി ഗീതാരമേശ് , സീഡ് കോര്‍ഡിനേറ്റര്‍ ശ്രീമതി നീത.വി , സീഡ് റിപ്പോര്‍ട്ടര്‍ കുമാരി ഫാത്തിമത് റന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .
September 08
12:53
2017