നഷ്പ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടുമാവുകൾ നിറയുന്നൊരുകാലത്തിനായി"സീഡ് മാങ്കൂട്ടം
എടനീർ :
അന്യമായിക്കൊണ്ടിരിക്കു " നാട്ടുമാങ്കൂട്ടം എന്ന പദ്ധതിക്ക് തുടക്കമിട്ടു. പഴുത്തുവീഴുന്ന മാമ്പഴം മുളപ്പിച്ചാണ് മാമ്പഴം തൈകൾ ശേഖരിക്കുന്നത്. ഇതി െൻറ ഭാഗമായി വിദ്യാലയമുറ്റത്ത് നാടൻ മാവിൻതൈകൾ നട്ടു. വിദ്യാർത്ഥികളുടെ വീടുകളിലും നാട്ടുമാവിൻ തൈകൾ നട്ട് സംരക്ഷിക്കും. അന്യം നിന്നു പോകുന്ന നിരവധി നാടൻ മാവുകൾ കണ്ടെത്താനും മാമ്പഴങ്ങളുടെ വ്യത്യസ്ഥ രുചികളെക്കുറിച്ച് നാട്ടറിവുകൾ ശേഖരിച്ച് പഠനവിഷയമാക്കാനും വേണ്ടി " നാട്ടുമാവിൻ രജിസ്റ്ററും" വിദ്യാർത്ഥികൾ തയ്യാറാക്കും.കപ്പമാവ് , ഗോമാവ്,ഒളമാവ്,വടക്കൻമാവ് , പുളിയൻ മാവ്,രസത്താളി,കടുംകാച് നാട്ടുമാവിൻ രജിസ്റ്ററിൽ ഉൾപ്പെടുന്നു .ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നാടൻ മാവുകളുടെ വിവരശേഖരണം നടത്തുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം. വിദ്യാർത്ഥികളുടെ നാട് ങ്കൂട്ടം പദ്ധതി പോലീസ് വിഭാഗം സൈബർ വിദഗ്ദൻ ശ്രീനാഥ് നാടൻ മാവിൻതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ പ്രിൻസിപ്പാൾ എ എൻ നാരായണൻ മാവിൻതൈ സ്റ്റുഡൻറ് സീഡ് കോർഡിനാറ്റർ അനുഷയ്‌ക്ക് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു . മാതൃ സീഡ്-കോർഡിനേറ്റർ ഐ കെ വാസുദേവൻ സ്വാഗതവും പറഞ്ഞു.അദ്ധ്യാപകരായ സജി പി മാത്യു ആശംസകൾ അർപ്പിച്ചു.