അപകടഭീതിയില്‍ ഞങ്ങളുടെ സ്‌കൂള്‍ യാത്ര...
വാഴക്കാല നവനിര്‍മാണ്‍ പബ്ലിക് സ്‌കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ലക്ഷ്മി എസ്. നായര്‍ എഴുതുന്നു..
കാക്കനാട്: കാക്കനാട് തുതിയൂര്‍ റോഡില്‍ നിന്നുള്ള ചിത്രമാണിത്. വാഹനമൊന്ന് തെന്നിയാല്‍ വീഴുന്നത് 50 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക്. അപകടസൂചന നല്‍കുന്നതിന് നാട്ടുകാര്‍ ഒരു വള്ളി കെട്ടിയിട്ടുണ്ട്. തുതിയൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇന്ദിരാനഗറിലേക്ക് പോകുന്ന റോഡ് ഭാഗമാണ് അപകട ഭീഷണിയില്‍ തുടരുന്നത്. മഴയില്‍ റോഡിന്റെ അരിക് ഇടിഞ്ഞുപോയിട്ട് മാസങ്ങളായി. നിത്യേന പന്ത്രണ്ടോളം സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഈ റോഡ,് സംരക്ഷണഭിത്തി കെട്ടി എത്രയും വേഗം രക്ഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
September 15
12:53
2017