നാട്ടുമാഞ്ചോട്ടിൽ രണ്ടാം ഘട്ടം
നീലേശ്വരം : നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ ഒന്നാം ഘട്ടത്തിൽ ആരംഭിച്ച നാട്ടുമാവിൻ നേഴ്സറിയിൽ
നിന്നും വ്യത്യസ്തയിനം നാട്ടുമാവിൻ തൈകൾ വിവിധ സ്ഥലങ്ങളിൽ വച്ച്
പിടിപ്പിക്കുന്നതിനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു.
ഇതിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ വെള്ളിയാഴ്ച ഉച്ചക്ക്
നീലേശ്വരം കോവിലകത്തിന്റെ ഭാഗമായ ചിറയുടെ ഒരു വശത്തു സീഡ് ക്ലബ്
അംഗങ്ങൾ വിവിധയിനം നാട്ടുമാവിൻ തൈകൾ വെച്ചുപിടിപ്പിച്ചു.
ഈ പരിപാടിയോടൊപ്പം സീഡ് അംഗങ്ങൾ ചിറയുടെ ഒരു വശത്തു നിന്ന്
കൊണ്ട് ജലസംരക്ഷണ പ്രതിജ്ഞയും എടുത്തു. ഈ ഉദ്യമത്തിl സ്കൂളിലെ
സ്കൗട്ട് ആൻഡ് ഗൈഡിസും പങ്കാളികളായി.
ചടങ്ങിൽ സീഡ് കോ-ഓർഡിനേറ്റർ പി. പ്രസീത ടീച്ചർ, ഗൈഡ്
ക്യാപ്റ്റൻ ടി . ഇ . സുധാമണി ടീച്ചർ, കെ. തങ്കമണി ടീച്ചർ എന്നിവർ
നേതൃത്വം നൽകി.
September 16
12:53
2017