SEED News

മുളങ്കൂട്ടത്തിനായി സീഡ് കുട്ടിക്കൂട്ടം

മുളങ്കൂട്ടത്തിനായി
സീഡ് കുട്ടിക്കൂട്ടം

പുനലൂർ: പുല്ലുവശംത്തിലെ ഏറ്റവും വലിയ ചെടിയായ മുളയെ അടുത്തറിഞ്ഞ് തൊളിക്കോട് ഗവ.എൽ.പി. സ്‌കൂളിലെ സീഡ് കുട്ടിക്കൂട്ടം. വിദ്യാലയവളപ്പിലെ കൃഷിത്തോട്ടത്തിനരികിൽ  സീഡ് ക്ലബ്ബ് അംഗങ്ങൾ മുളംതൈകൾവച്ചുപിടിപ്പിച്ചുകൊണ്ട് ലോകമുളദിനം ആചരിച്ചു കല്ലടയാറിന്റെ തീരത്തും മുളയുടെ തൈകൾ നടുവാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് അംഗങ്ങൾ.
പ്രഥമാധ്യാപകൻ കെ.സി. എബ്രഹാം, അശ്വിൻ, സീഡ് കോ-ഓഡിനേറ്റർ എസ്. സുമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ലോക മുളദിനത്തോടനുബന്ധിച്ച് തൊളിക്കോട് ഗവ.എൽ.പി. സ്‌കൂളിലെ സീഡ് വിദ്യാർത്ഥികൾ മുളംതൈകൾ വച്ചുപിടിപ്പിക്കുന്നു

September 20
12:53 2017

Write a Comment