പ്ലാസ്റ്റിക്കിനെതിരെ സീഡ് കൂട്ടുകാർ
പാലക്കുന്ന് : വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണവും കടലാസ് സഞ്ചി നിർമാണ പരിശീലനവുമായി സീഡ് ക്ലബ് അംഗങ്ങൾ. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് പ്രവർത്തകരാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറച്ചു കടലാസ് സഞ്ചികളെ പ്രോത്സാഹിപ്പിക്കാൻ രംഗത്തെത്തിയത്. പ്ലാസ്റ്റിക് ഇല്ലാത്ത സമൂഹം വളർന്നു വരേണ്ട ആവശ്യകതയും വലിച്ചെറിൽ സംസ്കാരം മാറ്റേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് നാടിനെ ബോധ്യപെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യം. തിരഞ്ഞെടുക്കപെട്ടവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവർ സ്കൂളിലെ മറ്റ് കുട്ടികൾക്കും വീടുകളിലും ക്ലബ് വായനശാല തുടങ്ങിയ കേന്ദ്രങ്ങളിലും കടലാസ് സഞ്ചി നിർമാണ പരിശീലനം സംഘടിപ്പിക്കും.
പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് എ ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എ ദിനേശൻ അധ്യക്ഷത വഹിച്ചു. സീഡ് കോഓർഡിനേറ്റർ മണികണ്ഠൻ പിലാത്തറ, കെ രജിത എന്നിവർ സംസാരിച്ചു.
September 21
12:53
2017