കുഞ്ഞുകൈകൾക്ക് സ്വന്തമായി ഒരു നെൽപ്പാടം
വരവൂർ ഗവ. ജി.എൽ.പി. സ്‌കൂളിലെ കുട്ടികൾ കൃഷിയിടത്തിൽ ഞാറു നടന്നുു.
വരവൂർ: ജി.എൽ.പി.എസ്സിലെ വിദ്യാർഥികൾ ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ള പാടശേഖരത്തിൽ നിന്നും ഏറ്റെടുത്ത പത്ത് സെന്റ് കൃഷിയിടത്തിൽ ഞാറു നട്ടു.
നാലാം ക്ലാസ് വിദ്യാർഥികളും പി.ടി.എ. അംഗങ്ങളും പഞ്ചായത്ത് പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായിരുന്നു. വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിദ്ദിഖ്, പ്രധാനാധ്യാപകൻ എം.ബി. പ്രസാദ്, സീഡ് കോർഡിനേറ്റർ സുസ്മിത എന്നിവർ ഞാറുനടീൽ പ്രക്രിയക്ക് നേതൃത്വം നൽകി.
September 30
12:53
2017