SEED News

വന്യജീവി വാരാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

മാതൃഭൂമി സീഡിന്റെ സഹകരണത്തില്‍
കൊച്ചി: മാതൃഭൂമി സീഡിന്റെ സഹകരണത്തില്‍ വനം വകുപ്പിന്റെ വന്യജീവി വാരാഘോഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ എട്ട് വരെ നടത്തുന്നു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. ജില്ലാതല മത്സരങ്ങള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും.ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രൊഫഷണല്‍ കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അതത് സ്‌കൂള്‍/കോളേജ് അധികാരിയുടെ സാക്ഷ്യപത്രത്തിന്റെ (പേര്, വിലാസം, ക്ലാസ്, പങ്കെടുക്കുന്ന ഇനം ഇവ വ്യക്തമാക്കുന്ന) അടിസ്ഥാനത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ മുകളിലോട്ടുളളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. രണ്ടു പേര്‍ അടങ്ങുന്ന ഒരു ടീം ആയിരിക്കിണം ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരാള്‍ മാത്രമായും കോളേജ്/സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. മറ്റു മത്സരങ്ങള്‍ക്ക് ഒരു സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ടു പേര്‍ക്ക് വരെ പങ്കെടുക്കാം. മത്സരങ്ങളുടെ മാധ്യമം മലയാളമായിരിക്കും. ഓരോ ഇനത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1000, 500 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതല മത്സരത്തില്‍ പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ്, ഉപന്യാസം എന്നിവയില്‍ ഒന്നാം സ്ഥാനം  നേടുന്നവരുടെ രചനകള്‍ സംസ്ഥാനതല മത്സരത്തിന് അയച്ചു കൊടുക്കും. മറ്റിനങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്കും സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടപ്പളളിയിലുളള എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടാം. എറണാകുളം റെയിഞ്ച് 04842535554, ഡിവിഷന്‍ ഓഫീസ് 04842344761.



September 30
12:53 2017

Write a Comment