SEED News

വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം

തൊടുപുഴ: മാതൃഭൂമി സീഡും ഇടുക്കിജില്ലാ ശുചിത്വ മിഷനും ചേർന്ന് "സ്വച്ഛതാ ഹി സേവാ "ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. "ശുചിത്വം തന്നെ സേവനം" എന്നതാണ് ഉപന്യാസ വിഷയം. യു.പി, ഹൈസ്കൂൾ-ഹയർ സെക്കണ്ടറി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1500, 750, 500 രൂപാ വിലമതിക്കുന്ന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒക്ടോബർ 2 ന് തൊടുപുഴ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 11 നാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്തംബർ 28ന് വൈകിട്ട് 5 ന് മുമ്പായി രജിസ്റ്റർ ചെയ്യുക. ഫോൺ: 7736955835.

October 03
12:53 2017

Write a Comment