നാട്ടുമാവ് വളരും പ്രമുഖരുടെ നാമത്തിൽ
മാതൃഭൂമി സീഡ് വിദ്യാർഥികളെത്തിച്ച നാട്ടുമാവിൻതൈകൾ മെഡിക്കൽ കോളേജ് പരിസരത്ത് വളരും. ഓരോ മാവിനും പ്രമുഖരുടെ പേരുമിട്ടു. പ്രൗഢമായ ചടങ്ങിൽ സുരേഷ് ഗോപി എം.പി. നാട്ടുമാവുകൾക്ക് പേരിട്ടപ്പോൾ കെ.സി.വേണുഗോപാൽ എം.പി. അവ എൻ.എസ്.എസ്.യൂണിറ്റ് ലീഡർമാർക്ക് വിതരണം ചെയ്തു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, സത്യൻ, പ്രേംനസീർ, സുഗതകുമാരി, ബാലാമണിയമ്മ, മധു, കുതിരവട്ടം പപ്പു എന്നീപേരുകളാണ് മാവുകൾക്കിട്ടത്.
നീർക്കുന്നം എസ്.ഡി.വി. ഗവ .യു.പി.സ്കൂളിലെ സീഡ് പ്രവർത്തകരാണ് നാട്ടുമാവിൻ തൈ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി അങ്കണം ശുചീകരിച്ചാണ് ഇവ നട്ടത്.
October 04
12:53
2017