മാതൃകയായി സീഡ് പ്രവർത്തകർ
കോളേജ് വിദ്യാർഥികളുടെ ശുചീകരണ യജ്ഞത്തിൽ അണ്ണാറക്കണ്ണനും തന്നാലായതെന്നമട്ടിൽ സീഡ് പ്രവർത്തകരും ശ്രദ്ധേയരായി. മെഡിക്കൽ കോളേജ് ശുചീകരണയജ്ഞത്തിന് അനുകരണീയ മാതൃകയുമായാണ് രണ്ട് സ്കൂളുകളിലെ സീഡംഗങ്ങൾ എത്തിയത്. നാട്ടുമാഞ്ചോട്ടിൽ എന്ന പദ്ധതിയുടെ പ്രചാരകരായി നാട്ടുമാവിൻ തൈയുമായാണ് നീർക്കുന്നം എസ്.ഡി.വി.യു.പി.എസിലെ കുരുന്നുകളെത്തിയത്.
ഇവരുടെ നാട്ടുമാവുകൾ മെഡിക്കൽ കോളേജങ്കണത്തിൽ മധുരംപകരുന്ന കാഴ്ച വിദൂരമല്ല. ആശുപത്രിയങ്കണത്തിലെ പുളിഞ്ചുവട് വൃത്തിയാക്കി ഏതൊരാൾക്കും ഇരിക്കാൻ പറ്റുന്ന അവസ്ഥയിലാക്കി. പുന്നപ്ര യു.പി.എസ്. വിദ്യാർഥികളും മറ്റൊരു പുളിഞ്ചുവട് ഒരുക്കി. ‘ദയവായി ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾമാത്രം ഇവിടെ നിക്ഷേപിക്കുക’ എന്നെഴുതി പ്രത്യേകം വീപ്പ സ്ഥാപിച്ചു. പ്ലാസ്റ്റിക് ശേഖരിച്ച് പ്രത്യേകം കൂടകളിലാക്കിവയ്ക്കാനും ഈ കുരുന്നുകൾ പ്രവർത്തിച്ചു. രണ്ടു സ്കൂളുകളിലെയും അധ്യാപകർ പ്രചോദനം നല്കി ശുചീകരണത്തിലും പങ്കാളികളായി.
October 04
12:53
2017