SEED News

കുട്ടികളുടെ പച്ചക്കറിക്കൃഷി വിളവെടുത്തു


ഇരിട്ടി: മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്‌കൂള്‍പരിസരത്ത് നട്ടുവളര്‍ത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. വിളക്കോട് ഗ്ലോബല്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലാണ് കുട്ടികള്‍ കൃഷിനടത്തിയത്. മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.റഷീദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബംഗങ്ങള്‍ തികച്ചും ജൈവവളം മാത്രം ഉപയോഗിച്ച് നടത്തിയ കൃഷിയില്‍ വെണ്ട, പച്ചമുളക്, കൂര്‍ക്ക, വഴുതിന എന്നിവയാണ് വിളവെടുത്തത്. സീഡ് ക്ലബ്ബംഗങ്ങളായ പി.ഫാത്തിമ, ആന്‍മരിയ, ഗായത്രി, പ്രിന്‍സിപ്പല്‍ ഷീജി ആലുങ്കല്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ദിലീപ് കുയിലൂര്‍, എം.മഞ്ജുഷ, അലക്‌സ് എന്നിവര്‍ പങ്കെടുത്തു. 


October 05
12:53 2017

Write a Comment