reporter News

മാണിയേങ്ങല് ചോല മലിനമാക്കരുതേ...



കോട്ടയ്ക്കല്: കൂരിയാട് കല്ലുപറമ്പ് ഭാഗത്തെ നിരവധിയാളുകള് ആശ്രയിക്കുന്ന ജലസ്രോതസ്സായ മാണിയേങ്ങല്‍ ചോല മലിനീകരണ ഭീഷണിയില്. ചോല ഉത്ഭവിക്കുന്നതിന് മുകള്ഭാഗത്ത് കാട്ടില് മാലിന്യങ്ങള് തള്ളുന്നത് പതിവായിട്ടുണ്ട്. കോഴിക്കടയിലെയും വീടുകളിലെയും മാലിന്യങ്ങളാണ് ചാക്കിലും പ്ലാസ്റ്റിക്ക് കവറുകളിലുമായി രാത്രി ഇവിടെ തള്ളുന്നത്. 
മൂക്കുപൊത്താതെ ഈ പ്രദേശത്തുകൂടെ യാത്രചെയ്യാന് പറ്റില്ലെന്ന് വിദ്യാര്ഥികള് പറയുന്നു. മഴയില് ഇവ ഒഴുകി ചോലയില് എത്തുമെന്നുമാത്രമല്ല പരിസരത്തെ മറ്റു ജല സ്രോതസ്സുകളെയും മലിനമാക്കും. സ്ഥിരമായി മാലിന്യംതള്ളുന്നത് തെരുവുനായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യത്തിനുമിടയാക്കുന്നു. 


October 07
12:53 2017

Write a Comment