SEED News

മേനി മെമ്മോറിയൽ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവവൈവിധ്യപാർക്കും പച്ചക്കറിത്തോട്ടവും

വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും നിർമിച്ചു. സ്കൂൾ വളപ്പിലെ അര ഏക്കറോളം സ്ഥലത്താണ് പാർക്കും പച്ചക്കറിത്തോട്ടവും ഒരുക്കിയത്. 
സീഡ് ക്ലബിലെ കുട്ടികളും അധ്യാപികമാരും ചേർന്നാണ് പാർക്കിലെ വൃക്ഷത്തൈകൾ, ചെടികൾ തുടങ്ങിയവയും പച്ചക്കറി തോട്ടവും സംരക്ഷിക്കുന്നത്.
                മാവ്, പ്ലാവ്, റമ്പുട്ടാൻ, നെല്ലി, ചാമ്പ, അമ്പഴം, നാരകം, തെങ്ങ്, വിവിധയിനം ചെടികൾ തുടങ്ങിയവ ജൈവവൈവിധ്യ പാർക്കിൽ നട്ടു. പയർ, വെണ്ട, വഴുതിന, പച്ചമുളക്, അമരപയർ, കോളിഫ്ലവർ, തക്കാളി തുടങ്ങിയ തൈകളാണ് പച്ചക്കറി തോട്ടത്തിലുള്ളത്. 
ഭരണിക്കാവ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാമധു മാവിൻതൈ നട്ട് ജൈവവൈവിധ്യപാർക്ക് നിർമാണം ഉദ്ഘാടനം ചെയ്തു.
                ഹെഡ്മിസ്ട്രസ് എസ്.സിജി അധ്യക്ഷയായി. സീഡ് കോ - ഓർഡിനേറ്റർ പി.ജിഷ, പി.ടി.എ. പ്രസിഡന്റ് സൗമ്യ, ടി.രഞ്ജിത്ത്, വി.തസ്നിം, ദീപാ ലക്ഷ്മി, എ.ഷംല, സുഹ്റാബീവി തുടങ്ങിയവർ പങ്കെടുത്തു.

October 12
12:53 2017

Write a Comment

Related News