reporter News

കുമാരമംഗലം പഞ്ചായത്തിലെ മൈലാക്കൊമ്പ് - പൈങ്കുളം റോഡ് പൂർണ്ണമായി തകർന്നു.

പൈങ്കുളം: കുമാരമംഗലം പഞ്ചായത്തിലെ മൈലാക്കൊമ്പ് - പൈങ്കുളം റോഡ് പൂർണ്ണമായി തകർന്നു. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതപൂർണ്ണമാണ്‌. സ്കൂൾ കുട്ടികളും, സ്ത്രീകളും, വൃദ്ധരും ഉൾപ്പെടെ ധാരാളം കാൽനട യാത്രകൾ നിത്യേന സഞ്ചരിക്കുന്ന റോഡാണ്. കുഴികൾ ഒഴിവാക്കി വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുവാനോ, എവിടെയെങ്കിലും കയറി നിൽക്കുവാനോ നിർവ്വാഹമില്ല. സൈക്കിളിൽ വരുന്ന കുട്ടികൾക്കാണെങ്കിൽ സർക്കസ് അറിഞ്ഞിരിക്കണം. കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്തിയാൽ റോഡ് നന്നാവുകയും, യാത്ര സുഗമമാക്കുകയും ചെയ്യും. പഞ്ചായത്തും, ജനപ്രതിനിധികളും അടിയന്തിരമായി പ്രശ്നത്തിലിടപെടണം

October 26
12:53 2017

Write a Comment