SEED News

മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു.



മുതലക്കോടം: മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു.  സ്കൂൾ മുറ്റത്ത് സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പാണ് നടന്നത്. മുനിസിപ്പൽ കൗൺസിലർ ജാഫർ സി.കെ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.  പയർ, വെണ്ട, മത്തൻ, തക്കാളി തുടങ്ങിയവയാണ് കൃഷി വിളവെടുത്തത്. സ്കൂൾ മാനേജർ ഫാ.ജോസഫ് അടപ്പൂർ, പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ .പി.ജോസ്, ഹെഡ്മിസ്ട്രസ് ഡോളി മാത്യു, അധ്യാപകരായ ജിൻസി അഗസ്റ്റിൻ, മേരിക്കുട്ടി മാത്യൂ എന്നിവർ പങ്കെടുത്തു.

October 26
12:53 2017

Write a Comment

Related News