SEED News

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നക്ഷത്രവനം പദ്ധതി തുടക്കമായി.


താമരശ്ശേരി: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം  പദ്ധതിയ്ക്ക് താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സരസ്വതി വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ്  പ്രസിഡന്റ് പി. എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. സുഗതകുമാരി സ്വഗതം പറഞ്ഞു. മാതൃഭൂമി  പ്രതിനിധി വിനയചന്ദ്രൻ. എം പദ്ധതി വിശദീകരിച്ചു. വൈദ്യരത്നം ഔഷധശാല ഫീൽഡ് ഓഫീസർ കെ.ഷിജീഷ്, സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ കെ പി നാരായണൻ നന്ദി പറഞ്ഞു.

October 26
12:53 2017

Write a Comment

Related News